Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Low Strength Alcohol

വീര്യം കുറഞ്ഞ മദ്യോത്പാദന നീക്കം തള്ളണം: ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

കൊ​​​ച്ചി: വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യോ​​​ത്പാ​​​ദ​​​ന നീ​​​ക്കം യു​​​ഡി​​​എ​​​ഫ് ത​​​ള്ള​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജ​​​ന​​​വി​​​കാ​​​ര​​​ത്തെ മ​​​റി​​​ക​​​ട​​​ന്ന് ഒ​​​രു മു​​​ന്ന​​​ണി​​​ക്കും സ​​​ര്‍ക്കാ​​​രി​​​നും ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ത്തി​​​നോ​​​ട് കൂ​​​റ് പു​​​ല​​​ര്‍ത്താ​​​നാ​​​കി​​​ല്ല.

വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്താ​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍പോ​​​ലും ഈ ​​​വി​​​പ​​​ത്തി​​​ല്‍ ചെ​​​ന്നു​​​പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന, ക​​​ഴി​​​ഞ്ഞ സ​​​ര്‍ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് ന​​​ല്‍കി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​നെ ഈ ​​​സ​​​ര്‍ക്കാ​​​രും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്ക​​​ണം.

യു​​​ഡി​​​എ​​​ഫി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ലു​​​ള്ള പാ​​​ര​​​മ്പ​​​ര്യ​​​വും മാ​​​നി​​​ഫെ​​​സ്റ്റോ​​​യും മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്ക​​​ണം. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന് സ​​​ര്‍ക്കാ​​​ര്‍ മു​​​തി​​​ര​​​രു​​​ത്. ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് ഇ​​​തു കാ​​​ര​​​ണ​​​മാ​​​കും.

ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ രാ​​​ജ്യം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ ല​​​ഹ​​​രി​​​വേ​​​ട്ട​​​യാ​​​ണ്. മ​​​റ്റൊ​​​രു ല​​​ഹ​​​രി​​​യു​​​ടെ വ്യാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ഇ​​​തി​​​ന്‍റെ ശോ​​​ഭ കെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നും ആ​​​ഗോ​​​ള ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ല്‍കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ ബി​​​ഷ​​​പ് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up